മുംബൈ: അന്ധേരി ഈസ്റ്റിലെ ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 140ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. അഞ്ച് നിലയുള്ള ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. 10ഓളം ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏണികള്‍ ഉപയോഗിച്ചാണ് രോഗികളെയും ജീവനക്കാരെയും പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ഉടനെ തന്നെ സമീപത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.













Discussion about this post