കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്രയ്ക്ക് കോല്‍ക്കത്ത ഹൈക്കോടതി അനുമതി നല്‍കി. തൃണമൂല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരേ ബിജെപി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളായി രഥയാത്ര നടത്തുന്നതിനാണ് അനുമതി നല്‍കിയത്. ക്രമസമാധാനനില തകര്‍ക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ രഥയാത്ര നിരോധിച്ചത്. ഡിസംബര്‍ ഏഴിന് കൂച്ച്ബഹാര്‍ ജില്ലയില്‍ നിന്നാണ് രഥയാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയായിരുന്നു യാത്ര കടന്നുപോകേണ്ടിയിരുന്നത്.













Discussion about this post