ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനമുണ്ടായതിന് പിന്നാലെ ശ്രീകോവില്‍ അടച്ച് ശുദ്ധികലശം നടത്തിയതിന് ശബരിമല തന്ത്രിക്കെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്ന ആവശ്യവും കോടതി തള്ളി. ഭരണഘടനാ ബെഞ്ച് അടിക്കടി സംഘടിപ്പിക്കാനും പിരിച്ചുവിടാനും കഴിയില്ലെന്നും ഇത് സംബന്ധിച്ച എല്ലാ ഹര്‍ജികളും ജനുവരി 22ന് മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി.
ഇടതു സഹയാത്രികരും അഭിഭാഷകരുമായ ഗീനാകുമാരി, എവി വര്‍ഷ എന്നിവരാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയത് കോടതിയലക്ഷ്യമെന്നാണ് ഇവരുടെ പ്രധാന വാദം. ഗുരുതര കോടതിയലക്ഷ്യമാണ് സംസ്ഥാനത്തു നടക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.













Discussion about this post