ദില്ലി: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന വ്യാപക അക്രമത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണം തേടി. ക്രമസമാധാനനില ഉടന്‍ നിയന്ത്രണവിധേയമാക്കണമെന്ന് രാജ്‌നാഥ് സിംഗ് കര്‍ശന നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സന്ദേശം കൈമാറിയത്. ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
മാവോയിസ്റ്റ് ബന്ധമുള്ളവരെയും യുവതികളെയും ശബരിമലയില്‍ കയറ്റി ദര്‍ശനം നടത്തിച്ചതിനെതിരെ ബിജെപി എംപിമാര്‍ രാജ്‌നാഥ് സിംഗിനെ കണ്ട് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് വിശദീകരണം ചോദിച്ചത്. ഇക്കാര്യത്തെക്കുറിച്ച കേന്ദ്ര ഏജന്‍സി അന്വേഷിക്കമെന്ന് വി മുരളീധരന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.













Discussion about this post