ഫഗ്‌വാര: ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു. 106-മത് ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാഹിക്കുകയായിരുന്നു അദ്ദേഹം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടുന്നത് ഒഴിവാക്കാനാണിത്.
ഒരാള്‍ക്ക് കൃഷ്ണമണിയുടേതുള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങളോ, വിരലടയാളമോ മാറ്റാനാവില്ല. അതിനാല്‍ മറ്റൊരു ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ നേരത്തേ ലൈസന്‍സ് ഉണ്ടായിരുന്നകാര്യം മാനസ്സിലാക്കാന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.













Discussion about this post