ന്യൂഡല്‍ഹി: മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്ന ബില്‍ ലോക്‌സഭ അംഗീകരിച്ചു. 323 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എ.ഐ.എം.ഐ.എമ്മിലെ അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ബില്ലിനെതിരേ വോട്ടുചെയ്തത്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ബില്ലിനെ അനുകൂലിച്ചു. എ.ഐ.എ.ഡി.എം.കെ.യിലെ തമ്പിദുരൈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 326 അംഗങ്ങള്‍ സഭയില്‍ ഹാജരുണ്ടായിരുന്നു. രാജ്യസഭ ബുധനാഴ്ച ബില്‍ പരിഗണിക്കും.













Discussion about this post