ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവു ചുമതലയേറ്റു. ഇന്നലെ രാത്രി തന്നെ റാവു ചുമതലയേറ്റതായി സിബിഐ വ്യക്തമാക്കി. സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ മാറ്റാന്‍ സെലക്ഷന്‍ കമ്മിറ്റി ഇന്നലെ തീരുമാനമെടുത്തിരുന്നു. ഈ ഒഴിവിലാണ് നാഗേശ്വര്‍ റാവു ചുമതലയേറ്റിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി രണ്ടര മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിയോജിച്ചെങ്കിലും സമിതിയിലെ മറ്റൊരു അംഗമായ ജസ്റ്റിസ് എ കെ സിക്രി പ്രധാനമന്ത്രിയെ പിന്തുണച്ചു.













Discussion about this post