ശ്രീനഗര്‍: നിയന്ത്രണരേഖയ്ക്കു സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. മലയാളിയായ മേജര്‍ ശശിധരന്‍ വി.നായര്‍ (33) ആണ് വീരമൃത്യു വരിച്ചവരില്‍ ഒരാള്‍. 2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു ശശിധരന്‍ നായര്‍. പതിനൊന്ന് വര്‍ഷമായി അദ്ദേഹം സൈന്യത്തിലുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് ഇരുവരും മരിച്ചത്.













Discussion about this post