ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യ കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഏത് ഇലക്ട്രോണിക് സംവിധാനങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഉത്തരവ് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യഹര്‍ജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു.
കംപ്യൂട്ടറുകള്‍ പരിശോധിക്കാന്‍ രാജ്യത്തെ പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കികൊണ്ട് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. വിവരങ്ങള്‍ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കകുന്നര്‍ക്ക് ഏഴു വര്‍ഷം വരെയും തടവും പിഴയും ശിക്ഷ ലഭിക്കുന്ന രീതിയിലാണ് ഉത്തരവ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സിബിഐ, എന്‍ഐഎ, ഡല്‍ഹി പോലീസ് തുടങ്ങിയ പത്ത് ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. നേരത്തെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു.













Discussion about this post