ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതി ജനുവരി 24 ന് യോഗംചേരും. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയാണ് യോഗംചേരുന്നത്.
സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ നീക്കംചെയ്ത നടപടി കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് അലോക് വര്‍മ്മ സിവില്‍ സര്‍വീസില്‍നിന്ന് രാജിവെക്കുകയും ചെയ്തു.













Discussion about this post