Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശാസ്ത്രസാങ്കേതിക പദങ്ങള്‍ക്ക് മലയാള പദങ്ങള്‍ കണ്ടെത്താന്‍ കഴിയണം: മുഖ്യമന്ത്രി

by Punnyabhumi Desk
Jan 18, 2019, 06:05 pm IST
in കേരളം

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പദങ്ങള്‍ക്ക് മലയാള പദങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിലൂടെ മാത്രമേ മലയാള ഭാഷ വികസിക്കൂ. ഭാഷയുടെ നവീകരണവും ഇതിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വവിജ്ഞാനകോശം പതിനേഴാം വാല്യം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇംഗ്ളീഷ് പദങ്ങള്‍ക്കെല്ലാം തമിഴില്‍ സമാന പദങ്ങളുണ്ട്. അതാണ് തമിഴ് ഭാഷയുടെ വികസനത്തിന് അടിസ്ഥാനം. ബോയിലിംഗ് പോയിന്റിന് അവര്‍ തിളനില എന്ന വാക്ക് ഉപയോഗിക്കുന്നു. അത് കേള്‍ക്കുമ്പോള്‍ മലയാളിക്കും മനസിലാകും. അതേസമയം ബോയിലിംഗ് പോയിന്റിന് നാം നല്‍കിയിരിക്കുന്ന പദം ക്വദനാങ്കം എന്നാണ്. എളുപ്പത്തില്‍ അറിയാന്‍ കഴിയുന്ന വാക്കുകളെ ബുദ്ധിമുട്ടുള്ള സംസ്‌കൃത വാക്കുകള്‍ കൊണ്ട് പകരം വയ്ക്കരുത്. സിഡിയ്ക്ക് മലയാളം വാക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റോബോട്ടിനും നമുക്ക് മലയാളമില്ല. തമിഴര്‍ റോബോട്ട് എന്ന് കേട്ടാല്‍ യന്തിരന്‍ എന്ന് ഉടന്‍ പറയും. മനസുവച്ചാല്‍ നമുക്കും നല്ല മലയാള പദങ്ങള്‍ കണ്ടെത്താനാവും. സര്‍വവിജ്ഞാനകോശം തയ്യാറാക്കുന്നവര്‍ ഇക്കാര്യം മനസില്‍ വയ്ക്കണം. ഭാഷ അല്ല അറിവ്. അറിവ് പകരാനുള്ള മാധ്യമമാണ് ഭാഷ. പലപ്പോഴും ഇത് മറക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിര്‍മിതിയും വൈജ്ഞാനിക സമ്പത്തിന്റെ പ്രയോഗവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.

സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എ. ആര്‍. രാജന്‍ അധ്യക്ഷത വഹിച്ചു. സര്‍വവിജ്ഞാനകോശം പുതിയ വാല്യം കേരള പി. എസ്. സി അംഗം ആര്‍. പാര്‍വതിദേവി മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം പ്രൊഫ. കെ. എന്‍. ഗംഗാധരന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം. ശശിധരന്‍, അസി. എഡിറ്റര്‍ അനിരുദ്ധന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies