ബംഗളൂരു : സിദ്ധഗംഗ മഠത്തിന്റെ പരമാചാര്യന്‍ ശിവകുമാര സ്വാമിജി സമാധിയായി.111 വയസ്സായിരുന്നു. വാര്‍ദ്ധക്യസംബന്ധമായി അദ്ദേഹം ചികിത്സയിലായിരുന്നു. സംസ്‌കാരചടങ്ങുകള്‍ നാളെ വൈകിട്ട് 4:30 ന് നടക്കും.
2015 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി സ്വാമിയെ ആദരിച്ചിരുന്നു. ബസവേശ്വരന്റെ പുനര്‍ജന്മമായാണ് സ്വാമിജിയെ വിശ്വാസികള്‍ കണക്കാക്കുന്നത്. നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ശ്രീ സിദ്ധഗംഗ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ മേധാവിയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ സമാധിയിരുത്തല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നതിനാല്‍ പോലീസ് സുരക്ഷ ശക്തമാക്കി.













Discussion about this post