കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന തിരഞ്ഞെടുപ്പ് റാലികള്‍ക്ക് ഇന്ന് തുടക്കമാകും. മാള്‍ഡ മേഖലയില്‍ നടക്കുന്ന റാലിയില്‍ അഞ്ചു ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഇവിടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അമിത്ഷായ്ക്ക് നേരത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുമതി നല്‍കിയിരുന്നില്ല. പ്രതിഷേധം ശക്തമായതോടെ ഇന്നലെ രാത്രിയോടെയാണ് അനുമതി ലഭിച്ചത്. അമിത് ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ട്.













Discussion about this post