ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. അല്‍ഷിമേഴ്‌സ് രോഗത്തിന് ചികിത്സയിലായിരുന്നു. 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്തായിരുന്നു ജനിച്ചത്. അടിയന്തരാവസ്ഥക്കെതിരെ ലോക സംഘര്‍ഷ സമിതി നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ടിച്ചിട്ടുണ്ട്. വാജ്പേയ് മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു.
പൊഖ്റാന്‍ ആണവ പരീക്ഷണ സമയത്ത് ജോര്‍ജ്ജ് ഫെര്‍ണാണ്ടസായിരുന്നു പ്രതിരോധ മന്ത്രി. സോഷ്യലിസ്റ്റ് നേതാവായിരുന്ന അദ്ദേഹം സമത പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്.













Discussion about this post