ജയ്പൂര്‍: നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ഹരിയാണയില്‍ ബി.ജെ.പിയും വിജയിച്ചു. രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിലെ ഷഫിയ സുബൈര്‍ ഖാന്‍ 12,228 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ സുഖ് വന്ത് സിങ്ങിനെ പരാജയപ്പെടുത്തിയത്. ഇതോടെ 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 100 ആയി.
ഹരിയാണയിലെ ജിന്ദ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കൃഷ്ണ മിഥ 12,000 വോട്ടുകള്‍ക്ക് വിജയിച്ചു. ഇവിടെ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനമാണുള്ളത്.













Discussion about this post