ന്യൂഡല്‍ഹി: ഗോമാതായുടെ സംരക്ഷണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ധനമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. പശുസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ കാമധേനു ആയോഗ് രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട സങ്കരയിനം പശുക്കളെ വളര്‍ത്തിയെടുക്കാനും ഉത്പാദനശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.
ദേശീയ ഗോകുല്‍ മിഷന് നടപ്പ് സാമ്പത്തികവര്‍ഷം 750 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. കൂടാതെ കന്നുകാലി വളര്‍ത്തലിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പയെടുത്ത കര്‍ഷകര്‍ക്ക് പലിശയില്‍ രണ്ടുശതമാനം ഇളവും നല്‍കും. വായ്പ കൃത്യമായി മായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നുശതമാനം അധികപലിശയിളവും നല്‍കും.













Discussion about this post