ന്യൂഡല്‍ഹി: സിബിഐയുടെ പുതിയ ഡയറക്ടറായി ഋഷികുമാര്‍ ശുക്ല ചുമതലയേറ്റു. 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ശുക്ല. മധ്യപ്രദേശ് മുന്‍ ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല. മധ്യപ്രദേശ് കേഡറില്‍നിന്നു സിബിഐ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ ആളാണ് 58 വയസുള്ള ശുക്ല. സിബിഐ സ്ഥാപക ഡയറക്ടര്‍ ഡി.പി. കോഹ്ലിയാണ് ആദ്യത്തെയാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ ഉന്നതാധികാര സമിതിയാണ് ശുക്ലയെ തെരഞ്ഞെടുത്തത്.













Discussion about this post