ഭോപ്പാല്‍ : കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള വധശിക്ഷ നടപ്പാക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. നാലു വയസ്സുകാരിയെ പീഡിപ്പിച്ച് അവശയാക്കിയ സ്‌ക്കൂള്‍ അദ്ധ്യാപകനുള്ള വധശിക്ഷയാണ് ഈ പട്ടികയില്‍ ആദ്യത്തേത്. മാര്‍ച്ച് 2 നാണ് ഇയാള്‍ക്കുള്ള ശിക്ഷ നടപ്പാക്കുന്നത്.
കേസിലെ പ്രതി മഹേന്ദ്ര സിംഗ് ഗോണ്ടയ്ക്ക് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ജബല്‍പൂര്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കുക. കഴിഞ്ഞ ജൂണിലാണ് ഗോണ്ട കുട്ടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടി മരിച്ചെന്ന് കരുതി അടുത്തുള്ള കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് കുട്ടിയെ കണ്ടെടുത്ത വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതേയുള്ളൂ.













Discussion about this post