ന്യൂഡല്‍ഹി: അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രണമാണ് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ നടന്നത്. 2001ല്‍ ജമ്മു കാശ്മീര്‍ നിയമസഭയിലേക്ക് ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2016ല്‍ ഉറിയിലെ സൈനികക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മരണ സംഖ്യ ഇനിയും ഉയരുകയാണെങ്കില്‍ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം ആയിരിക്കും ഇത്.
മഹീന്ദ്ര എസ്.യുവി ആണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത്. 350കിലോ വരുന്ന സ്‌ഫോടക വസ്തുക്കളാണ് തീവ്രവാദികളുടെ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജെയ്ഷെ ഭീകരനായ ആദില്‍ അഹമ്മദ് എന്നയാളാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 ലാണ് ഇയാള്‍ ഭീകരസംഘടനയില്‍ ചേര്‍ന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഇ മുഹമ്മദ് അയച്ച വീഡിയോ സന്ദേശത്തിലാണ് ഇയാളെക്കുറിച്ച് പറയുന്നത്.
78 ബസുകളിലായി ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ജവാന്മാരെയാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ ഇതുവരെ40ജവാന്‍മാര്‍ വീരമൃത്യു വരിച്ചെന്നാണ് വിവരം. സി.ആര്‍.പി.എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ അടുത്ത ദിവസം കാശ്മീര്‍ സന്ദര്‍ശിക്കും.













Discussion about this post