ചെന്നൈ: എഐഡിഎംകെ എംപി എസ്. രാജേന്ദ്രന്‍(62) കാറപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ സ്വന്തം മണ്ഡലമായ തിണ്ടിവനത്തിന് സമീപമായിരുന്നു അപകടം നടന്നത്.
എംപി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. രാജേന്ദ്രന്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ ഉപദേശക കമ്മിററിയംഗവും രാസവള സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗവുമായിരുന്നു.













Discussion about this post