ബെംഗളൂരു: യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപം എയ്റോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ജനറല്‍ എം.എന്‍ റെഡ്ഢി പറഞ്ഞു. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും മുന്നൂറോളം കാറുകള്‍ കത്തിനശിച്ചതായും അദ്ദേഹം പറഞ്ഞു.
ഉണങ്ങിയ പുല്ലിലേയ്ക്ക് വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയാവാം അഗ്‌നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്. അവധിദിവസമായതിനാല്‍ എയറോ ഷോ കാണാനെത്തിയവരുടെ എണ്ണം പതിവിലും കൂടുതലായിരുന്നു.













Discussion about this post