ന്യൂഡല്‍ഹി : പാകിസ്ഥാന്‍ കസ്റ്റ്ഡിയിലാക്കിയിരിക്കുന്ന ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യ. നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്ന ജനീവ കരാര്‍ പാലിക്കണമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു.
ലോകരാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. പ്രശ്‌നപരിഹാരത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് സൗദി അറേബ്യയും വ്യക്തമാക്കി.പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം വികൃതമായി പ്രദര്‍ശിപ്പിച്ച നടപടിയ്‌ക്കെതിരെ ഇന്ത്യ അതിശക്തമായി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയത്. ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പാക് വ്യോമസേനയെ തിരിച്ചോടിച്ചു. ഒരു പാക് വിമാനത്തെ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു. പിന്തുടര്‍ന്ന് ആക്രമിച്ച ഇന്ത്യന്‍ മിഗ് പോര്‍ വിമാനത്തെ പാകിസ്ഥാന്‍ വെടിവെച്ച് വീഴ്ത്തി. വിമാനത്തിന്റെ പൈലറ്റായിരുന്നു അഭിനന്ദന്‍.













Discussion about this post