ഫിറോസ്പുര്‍: പഞ്ചാബിലെ ഫിറോസ്പുരില്‍ നിന്ന് പാക്കിസ്ഥാന്‍ ചാരനെന്നു സംശയിക്കുന്നയാളെ ബിഎസ്എഫ് പിടികൂടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് പിടിയിലായത്. ബിഎസ്എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കവേയാണ് അറസ്റ്റിലായത്. പാക് സിം കാര്‍ഡുള്ള മൊബൈല്‍ ഫോണ്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. എട്ടു പാക്കിസ്ഥാന്‍ ഗ്രൂപ്പുകളില്‍ ഇയാളുടെ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആറു പാക്കിസ്ഥാന്‍ ഫോണ്‍ നമ്പരുകളും ഫോണില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായ പ്രകോപനം തുടരുകയാണ്. നിയന്ത്രണരേഖയില്‍ ഉറി സെക്ടറില്‍ പാക് സൈന്യം സൈനിക പോസ്റ്റുകള്‍ക്കുനേരെ വെടിവയ്പ് നടത്തി. കുപ്വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.













Discussion about this post