ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ വെടിവെയ്പ്പില്‍ മരണം 40 ആയി. ഇരുപതോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെയ്‌പ്പുണ്ടായത്. പള്ളിയിലേക്ക് കയറി വന്ന അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ന്യൂസിലാന്‍ഡ് പര്യാടനത്തിനായി ഇപ്പോള്‍ ഇവിടെയുണ്ട്. വെടിവെയ്പ്പുനടന്ന സമയത്ത് ക്രിക്കറ്റ് ടീം അംഗങ്ങള്‍ പള്ളിയുടെ പരിസരത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിവെയ്പ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു.












