ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചു. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമായി. അവസാനം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മുതിര്‍ന്ന നേതാവ് തന്നെ വടകരയില്‍ മത്സരിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ഒടുവില്‍ മുരളീധരന് സ്ഥാനാര്‍ഥിത്വം നല്‍കിയത്. പ്രഖ്യാപനം വൈകിയ നാല് സീറ്റില്‍ മൂന്നെണ്ണത്തിലും സ്ഥാനാര്‍ഥികളായിരുന്നെങ്കിലും വടകരയില്‍ ആരെന്ന ചര്‍ച്ചകള്‍ ഡല്‍ഹിയിലും കേരളത്തിലും സജീവമായിരുന്നു. വിദ്യാബാലകൃഷ്ണന്‍, പ്രവീണ്‍കുമാര്‍ തുടങ്ങി പുതുമുഖങ്ങളുടെ പേര് ഉയര്‍ന്നു വന്നെങ്കിലും ജയസാധ്യത എന്ന ഘടകത്തില്‍ തട്ടി തെറിക്കുകയായിരുന്നു. ഒടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന പേരിലേക്ക് ചര്‍ച്ച വീണ്ടും എത്തി. മുസ്ലിം ലീഗും ചര്‍ച്ചയില്‍ ഇടപെട്ടതോടെ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദ്ദമേറി. എന്നാല്‍ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടില്‍ മുല്ലപ്പള്ളി നിന്നതോടെ എല്ലാ കണ്ണുകളും വി.എം.സുധീരനിലേക്ക് നീണ്ടു. മത്സരിക്കാന്‍ ഇല്ലെന്ന് സുധീരനും വ്യക്തമാക്കിയതോടെ നേതൃത്വം കുഴങ്ങി. വടകരയില്‍ ജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ഥി വന്നാല്‍ വടക്കന്‍ ജില്ലകളിലെ മറ്റ് മണ്ഡലങ്ങളെയും ഇത് ബാധിക്കുമെന്ന ഘട്ടത്തിലാണ് മുരളീധരനിലേക്ക് ചര്‍ച്ചകള്‍ വഴിമാറിയത്. ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും വടകരയില്‍ മത്സരിക്കണമെന്ന് മുരളീധരനോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ അദ്ദേഹം തയാറായില്ലെങ്കിലും സമ്മര്‍ദ്ദം ശക്തമായതോടെ പോരാട്ടത്തിനിറങ്ങാന്‍ സമ്മതം മൂളുകയായിരുന്നു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുന്‌പോഴാണ് വാര്‍ത്ത എത്തിയത്. ഇതോടെ പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ മുരളീധരന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കി. നേതൃത്വം എവിടെ മത്സരിക്കണമെന്ന് പറഞ്ഞാലും തയാറാണെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. വടകരയില്‍ കൂടി ചിത്രം തെളിഞ്ഞതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമായി. വയനാട്ടില്‍ ടി.സിദ്ദിഖും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ജനവിധി തേടും. സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും.














Discussion about this post