കാഞ്ചീപുരം: തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. കാഞ്ചീപുരത്തിനടുത്ത് നെമിലിയില്‍ സ്വകാര്യ അപ്പാര്‍ട്‌മെന്റിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് അസ്വസ്ഥത തോന്നിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രതിഷേധംരൂക്ഷമായിനെത്തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇവരെക്കൊണ്ട് ഇത്തരം നിരോധിത ജോലികള്‍ ചെയ്യിച്ചതാരാണെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.













Discussion about this post