ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷം അവസാനദിവസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവുമായി ആര്‍ബിഐ. ഈ വര്‍ഷം മാര്‍ച്ച് 31 ഞായറാഴ്ചയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ക്ലോസിംഗിന്റെ ഭാഗമായി അന്നേ ദിവസം സര്‍ക്കാരിന്റെ രസീത്, പെയ്മെന്റ് ഇടപാടുകള്‍ നടക്കുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും ഞായറാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
Discussion about this post