തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണം സംസ്ഥാനത്ത് അവസാനഘട്ടത്തിലാണ്. ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കി പ്രചാരണത്തിനു കരുത്തുപകരാനാണ് എല്ലാ രാഷ്ട്രീയകക്ഷികളും ശ്രമിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെ പ്രവര്‍ത്തകരല്‍ ആവേശം പകരുന്നതിനായി വീണ്ടും എത്തും. കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും കേരളത്തില്‍ പ്രചാരണ രംഗത്ത് വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചേരും.
തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും വൈകുന്നേരം 5.30 ന് നടക്കുന്ന എന്‍ഡിഎയുടെ മഹാ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിക്കും. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഈ മാസം 20 ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെഎസ് രാധാകൃഷ്ണന്റെ പ്രചാരണത്തിനായി എത്തുന്നുണ്ട്. കൂടാതെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് അടക്കം പ്രചാരണത്തിന് എത്തിയിരുന്നു. കേന്ദ്ര റെയില്‍ വേ മന്ത്രി പീയൂഷ് ഗോയല്‍ ഇന്ന് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരും വരും ദിവസങ്ങളില്‍ കേരളത്തിലെത്തുന്നുണ്ട്.
കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ പ്രചാരണത്തിനായി കേരളത്തിലെത്തിലുണ്ട്. അദ്ദേഹം മത്സരിക്കുന്ന മണ്ഡലമായ വയനാട് അടക്കമുള്ളയിടങ്ങളില്‍ രാഹുല്‍ പ്രചാരണത്തിനിറങ്ങുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടത് നേതാക്കളും സംസ്ഥാനത്ത് പ്രചാരണത്തിനായുണ്ട്. ദേശീയ നേതാക്കളുടെ സാന്നിധ്യം സമൂഹത്തില്‍ വലിയ ആവേശമായാണ് മുന്നണികള്‍ കണക്കുകൂട്ടുന്നത്.














Discussion about this post