തിരുവനന്തപുരം: അഭയകേസില്‍ ഡോ. ചിത്രയ്ക്കും ഡോ. ഗീതയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. ഇരുവരും അഭയകേസിലെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ ഗുരുതരമായ തിരുത്തലുകള്‍ നടത്തിയതായും കോടതി പ്രസ്താവിച്ചു. രാസപരിശോധനാ ലാബിലെ ഉദ്യോഗസ്ഥകളായ ഡോ. ആര്‍. ഗീത, ഡോ. എം. ചിത്ര എന്നിവര്‍ സിസ്റ്റര്‍ അഭയയുടെ ആന്തരാവയവ പരിശോധനാ ഫലത്തില്‍ തിരുത്തല്‍ വരുത്തിയെന്ന് സാങ്കേതിക പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ മുന്‍ അസിസ്റ്റന്റ് കെമിക്കല്‍ എക്‌സാമിനല്‍ വൈ. സൂര്യപ്രസാദ് കോടതിയില്‍ ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിആര്‍പിസി 197ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള സംരക്ഷണം തങ്ങള്‍ക്ക് ലഭിക്കണമെന്ന് ഗീതയും ചിത്രയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു.
Discussion about this post