തൃശൂര്‍: എം.എല്‍.എ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പറവൂര്‍ എം.എല്‍.എ വി.ഡി. സതീശനെതിരെ അനേഷണത്തിന് ഉത്തരവ്. പറവൂര്‍ സ്വദേശി വിജയന്‍പിള്ള നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
ജില്ലാ കോടതിയില്‍ നിയമഗ്രന്ഥശാല പണിയാന്‍ ഏഴു ലക്ഷം രൂപയാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചത്. കെട്ടിടം നിര്‍മിച്ചെങ്കിലും പദ്ധതി തുടങ്ങിയില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കെട്ടിടം നിര്‍മിച്ചതിനു ശേഷം തീരുമാനം മാറ്റുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
Discussion about this post