കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുകളിലുള്ളവരും കോടതിയെ വിമര്‍ശിക്കാനാണ് സമയം ചെലവഴിക്കുന്നതെന്ന് ഹൈക്കോടതി. കൊച്ചിയില്‍ റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്ന കേസില്‍ ജസ്റ്റിസ് സിരിജഗനാണ് വിമര്‍ശനം നടത്തിയത്. സര്‍ക്കാരും കോര്‍പ്പറേഷനും ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നീതിയ്‌ക്കായി ജനങ്ങള്‍ എവിടെ പോകും?. കോടതി ചോദിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും മറുപടി നല്‍കാറില്ലെന്നും ജസ്റ്റിസ് പറഞ്ഞു.കൊച്ചി നഗരത്തില്‍ റോഡ് വികസനത്തിന് 1996 ല്‍ വിട്ടുകൊടുത്ത ഭൂമി ഏറ്റെടുക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകുന്നില്ലെന്നാണ് കേസ്.
Discussion about this post