കൊച്ചി : ആപ്പിള്‍ എ ഡേ ഫ്ളാറ്റ് തട്ടിപ്പു കേസിലെ പ്രതികളായ സാജു കടവിലാന്‍, രാജീവ് കുമാര്‍ ചെറുവാര എന്നിവരെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയില്‍ വിട്ടു തരണമെന്നു പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഒരു മാസത്തോളമായി നിക്ഷേപകരെ വഞ്ചിച്ചു മുങ്ങിയ ആപ്പിള്‍ ഉടമകള്‍ ശനിയാഴ്ചയാണു പൊന്‍കുന്നം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
Discussion about this post