കൊല്ലം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഹകരണമേഖലയില്‍ മൊബൈല്‍ ബാങ്കിങ് സമ്പ്രദായം നടപ്പാക്കുമെന്ന് സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി മൊബൈല്‍ ബാങ്കിങ് സമ്പ്രദായം നടപ്പാക്കിയ കൊല്ലൂര്‍വിള സര്‍വീസ് സഹകരണബാങ്കിന്റെ സഞ്ചരിക്കുന്ന ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് പ്രസിഡന്‍റ് അന്‍സര്‍ അസീസിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. കൊല്ലം കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് ചിതറ മധു, ജില്ലാ ബാങ്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.കരുണാകരന്‍ പിള്ള, കോണ്‍ഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്‍റ് കിട്ടന്‍റയ്യത്ത് വൈ.ഇസ്മായില്‍ കുഞ്ഞ്, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എസ്.അഹമ്മദ് കോയ, നാസര്‍ കല്ലുംമൂട്ടില്‍, അന്‍വറുദ്ദീന്‍, ഇ.നൗഷാദ്, സുരേഷ്ബാബു, സൈത്തൂണ്‍ ബീവി, സെക്രട്ടറി മേബിള്‍ സ്റ്റീഫന്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post