തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഡോക്‌ടര്‍മാരുടെ നിരാഹാര സമരം ആരംഭിച്ചു. നിയമം നടപ്പാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ മാസം 30 മുതല്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള ചുമതലകളില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് ജോയിന്റ് ആക്‌ഷന്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.
സംസ്‌ഥാനത്തെ ആശുപത്രികള്‍ക്കും ഡോക്‌ടര്‍മാര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു നിയമസംരക്ഷണം ആവശ്യപ്പെട്ടുളള സമരം. ഗുരുതരാവസ്‌ഥയിലെത്തുന്ന രോഗികളെ ചികില്‍സിക്കുന്ന ഡോക്‌ടര്‍മാരുടെ മനോവീര്യം കെടുത്തുന്ന വിധമുള്ള അതിക്രമങ്ങള്‍ തടയാന്‍സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല എന്നാണു സമരത്തിന് നേതൃത്വം നല്‍കുന്ന ജോയിന്റ് ആക്‌ഷന്‍ കൗണ്‍സിലിന്റെ പ്രധാന ആരോപണം. മറ്റു സംസ്‌ഥാനങ്ങളില്‍ ഫലപ്രദമായ നിയമം കേരളത്തിലും ഉടന്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടു നാലുദിവസം സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഡോക്‌ടര്‍മാര്‍ റിലേ നിരാഹാരം നടത്തും. ഈ മാസം 30ന് ആശുപത്രി രോഗി സംരക്ഷണ ദിനമായി ആചരിക്കും.
Discussion about this post