അഹമ്മദാബാദ്: നിരോധിത സംഘടനയായ സിമിയുടെ വാഗമണ്ണിലെ തീവ്രവാദ ക്യാംപില്‍ പങ്കെടുത്ത ഒരാള്‍ കൂടി പോലീസ് പിടിയിലായി. ജാര്‍ഖണ്ഡ് സ്വദേശിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗവുമായ ഡാനിഷ് റിയാസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അഹമ്മദാബാദില്‍ വെച്ച് അറസ്റ്റുചെയ്തത്. അമ്പതോളം പേരുടെ മരണത്തിന് കാരണമായ 2008 ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരയുടെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാള്‍ ഇയാളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വഡോദര റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് റിയാസിനെ പോലീസ് പിടികൂടിയത്. റാഞ്ചിക്കടുത്ത് ബാരിയട്ട് സ്വദേശിയാണ് റിയാസ്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളും അഹമ്മദാബാദ് കേസിലെ പ്രതിയുമായ അബ്ദൂസ് സുബ്ഹാന്‍ ഇല്യാസ് തൗഖീര്‍, അബ്ദുള്‍ റാസിഖ്, മുജീബ് ഷെയ്ഖ് എന്നിവരെ ഒളിവില്‍ പാര്‍പ്പിച്ചിരുന്നതും റിയാസാണെന്ന് പോലീസ് പറഞ്ഞു.
ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ ഒരു കമ്പനിയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി നേരത്തെ റിയാസിന് ജോലിയുണ്ടായിരുന്നു. ചൊവ്വാഴ്ച്ചയാണ് പോലീസ് ഇയാളെ പിടികൂടിയത്.
Discussion about this post