ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിക്കാന്‍ ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു.
സി.പി.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വമാണ് സമരപരിപാടികള്‍ ആവിഷ്‌കരിച്ചത്. കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയും പ്രക്ഷോഭം ശക്തമാക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.













