തിരുവനന്തപുരം: നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ രാത്രി 9.30 വരെ പൊതുജനങ്ങള്‍ക്ക് നിയമസഭാ ഹാളിലും നിയമസഭാ മ്യൂസിയത്തിലും സന്ദര്‍ശനം അനുവദിക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. നിയമസഭാ മന്ദിരവും പരിസരവും ഈ ദിവസങ്ങളില്‍ വൈകുന്നേരം ആറ് മുതല്‍ രാത്രി 9.30 വരെ ദീപാലംകൃതമായിരിക്കും.
ഏപ്രില്‍ 27-ന് നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ പത്തിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ നിയമസഭാ സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും.
Discussion about this post