വാരാണസി: ഇന്ത്യയില്‍ കെട്ടുറപ്പില്ലാത്ത സര്‍ക്കാരുണ്ടാകാന്‍ പാക്കിസ്ഥാനിലെ ഭീകരര്‍ കാത്തിരിക്കുകയാണെന്നും അതിന് ഇടവരുത്തരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. ഭീകരവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിദേശത്തും സ്വദേശത്തുമുള്ള ഭീകരരെ അവരുടെ മടയില്‍ പോയി കൊലപ്പെടുത്തുന്ന പുതിയ ഇന്ത്യയാണിത്. ശ്രീലങ്കയില്‍ എന്തൊക്കയാണ് സംഭവിക്കുന്നതെന്ന് നമ്മള്‍ അടുത്തിടെ കണ്ടതാണ്. 2014ന് മുന്‍പ് നമ്മുടെ രാജ്യത്തും ഇതുതന്നെയായിരുന്നു സ്ഥിതി. അയോധ്യയിലെ സ്‌ഫോടനം നമുക്ക് മറക്കാന്‍ കഴിയുമോ എന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അത്തരം സ്‌ഫോടനങ്ങള്‍ ഇല്ലാതായി എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ നിങ്ങള്‍ താമരയില്‍ വിരല്‍ അമര്‍ത്തണം. ശക്തരായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലേ ഭീകരതയില്‍ നിന്നും മുക്തി നേടാന്‍ കഴിയൂ എന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ജയ് ശ്രീറാം വിളികളോടെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
Discussion about this post