തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 91.1 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. ഇത്തവണ വിജയശതമാനം വര്‍ധിച്ചു. കഴിഞ്ഞ തവണ 86.07 ശതമാനമായിരുന്നു വിജയം. തിരുവനന്തപുരം മേഖലയ്ക്കാണ് (99.85 ശതമാനം) കൂടുതല്‍ വിജയം. ഇത്തവണ പരീക്ഷ എഴുതിയ 13 വിദ്യാര്‍ഥികള്‍ 500 ല്‍ 499 മാര്‍ക്കും വാങ്ങി വിജയിച്ചു. cbse.nic.in, cbseresutls.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാം. ബോര്‍ഡുമായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്‌കൂളുകള്‍ക്ക് വിദ്യാര്‍ഥികളുടെയെല്ലാം ഫലം ഇ-മെയില്‍ വഴി ലഭ്യമാക്കും.













