തൃശൂര്‍: രാവിലെ 11.15 നും 11.45 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ തൃശൂര്‍ പൂരത്തിന് കൊടിയേറി. 13നാണ് തൃശൂര്‍ പൂരം. തിരുവമ്പാടി ക്ഷേത്രത്തില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി പൊഴിച്ചൂര്‍ ദിനേശന്‍ നമ്പൂതിരി എന്നിവര്‍ കൊടിയേറ്റിന് കാര്‍മ്മികത്വം വഹിച്ചു. ഭൂമിപൂജ നടത്തി ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ കൊടിമരം ഉയര്‍ത്തിയതോടെ പൂരം കൊടിയേറി.
പാറമേക്കാവ് ക്ഷേത്രത്തില്‍ 12.05നാണ് കൊടിയേറ്റ് നടന്നത്. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നെള്ളിച്ച ഭഗവതിയെ സാക്ഷി നിര്‍ത്തി ആല്, മാവ്, ദര്‍ഭ എന്നിവ കൊണ്ട് അലങ്കരിച്ച, കവുങ്ങിന്‍ കൊടിമരത്തില്‍ ദേശക്കാര്‍ കൊടിയുയര്‍ത്തി.
Discussion about this post