തിരുവനന്തപുരം: വൈദ്യുതി വിതരണ ലൈസന്‍സികള്‍ പാരമ്പര്യേതര ഊര്‍ജം വാങ്ങി വിതരണം ചെയ്യുന്ന വില പുനര്‍നിര്‍ണയം ചെയ്യുന്നതു സംബന്‌ധിച്ച റെഗുലേഷനിലെ രണ്‌ടാം ഭേദഗതിയുടെയും, കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രസല്‍ ഫോറം ആന്‍ഡ് ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്‌മാന്‍ റെഗുലേഷനിലെ നാലാം ഭേദഗതിയുടെയും കരട് നിര്‍ദേശങ്ങളില്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ബന്‌ധപ്പെട്ടവരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു. കരട് നിര്‍ദേശങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ (ംംം.ലൃരസലൃമഹമ.ീൃഴ) പ്രസിദ്ധീകരിച്ചിട്ടുണ്‌ട്.
അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരളാ സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി.രാമന്‍ പിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ 31 ന് മുമ്പ് ലഭിക്കണം.
നേരിട്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്‌ടവര്‍ ഓഗസ്റ്റ് രണ്‌ടിന് 11.00 നും 11.30 നും കമ്മീഷന്‍ ആഫീസില്‍ വാദം കേള്‍ക്കല്‍ നടപടിയില്‍ പങ്കെടുക്കണം.
Discussion about this post