കോഴഞ്ചേരി : ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ആറന്മുളയില്‍ നടന്നു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഢധ്വജാനന്ദജി മഹാരാജ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നമ്മുടെ സമൂഹത്തില്‍ ആചാരങ്ങളെ അധിക്ഷേപിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് സ്വാമികള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇത് പൊതുസമൂഹം തിരിച്ചറിയണം, സനാതനമൂല്യങ്ങളാല്‍ സമ്പന്നമായ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ നാം എപ്പോഴും പ്രതിജ്ഞാബന്ധരായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ അദ്ധ്യക്ഷയായിരുന്നു. ഹിന്ദു ജാഗരണ മഞ്ച് ദക്ഷിണ ഭാരത് കാര്യദര്‍ശി ജഗദീഷ് കാരന്ത് മുഖ്യ പ്രഭാഷണം നടത്തി. ബ്രഹ്മചാരി ഡോ.ഭാര്‍ഗവറാം ഭദ്രദീപം തെളിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു, സംസ്ഥാന സെക്രട്ടറി എം.വി.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ.പി. ശശികല ടീച്ചര്‍ ( പ്രസിഡന്റ്), ബ്രഹ്മചാരി ഡോ.ഭാര്‍ഗവറാം (ജനറല്‍ സെക്രട്ടറി), കെ.വി.ശിവന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, എം.പി. അപ്പു, പി.ആര്‍. ശിവരാജന്‍, പി.എസ്. പ്രസാദ്, അഡ്വ. പി. പദ്മനാഭന്‍, അഡ്വ. കെ. ഹരിദാസ്, കെ. സുന്ദരന്‍, അഡ്വ. ആര്‍.എന്‍.ബിനീഷ് ബാബു, നിഷ സോമന്‍, വി.എന്‍. അനില്‍കുമാര്‍, എസ്. സുധീര്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരി (വൈസ് പ്രസിഡന്റുമാര്‍), സി. ബാബു (സംഘടനാ സെക്രട്ടറി), വി. സുശികുമാര്‍ (സഹ സംഘടനാ സെക്രട്ടറി), ഇ.എസ്. ബിജു, ആര്‍.വി. ബാബു (ജനറല്‍ സെക്രട്ടറിമാര്‍), കിളിമാനൂര്‍ സുരേഷ്, കെ. പ്രഭാകരന്‍, തെക്കടം സുദര്‍ശനന്‍, പുത്തൂര്‍ തുളസി (സെക്രട്ടറിമാര്‍), കെ. അരവിന്ദാക്ഷന്‍ (ട്രഷറര്‍), പി. ജ്യോതീന്ദ്രകുമാര്‍ (ജോ. ട്രഷറര്‍).
Discussion about this post