കൊച്ചി: അന്നഹസാരെയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഴിമതി വിരുദ്ധ പോരാട്ടം വിജയിപ്പിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് കേരള ജനപക്ഷം പ്രസിഡന്റ് കെ.രാമന്‍പിള്ള പറഞ്ഞു. കേരള ജനപക്ഷം കേന്ദ്രകൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തവും സുതാര്യവുമായ വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ സ്വാശ്രയസ്ഥാപനങ്ങള്‍ അനുവദിക്കാവൂവെന്നും കെ.രാമന്‍പിള്ള ചൂണ്ടിക്കാട്ടി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.ആര്‍.രാഘവക്കുറുപ്പ്, പി.കെ.രാമകൃഷ്ണപിള്ള, ചെന്നിത്തല ഗോപാലകൃഷ്ണന്‍, ടി.ടി. സാമിക്കുട്ടി, പി.സുന്ദരം, പെരുമറ്റം രാധാകൃഷ്ണന്‍, എം.ജി.ചന്ദ്രശേഖരന്‍, ബിജു മാണിക്കമംഗലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post