തൃശൂര്‍: ശ്രീമൂല സ്ഥാനത്ത് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ മുപ്പത്തിയാറു മണിക്കൂര്‍ നീണ്ടുനിന്ന തൃശൂര്‍ പൂരത്തിനു കൊടിയിറങ്ങി. അടുത്ത വര്‍ഷം പൂരത്തിനു കാണാമെന്നു യാത്രാമൊഴി നല്‍കുന്ന ചടങ്ങാണ് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലി പിരിയല്‍. ഇനി തൃശൂര്‍കാര്‍ക്ക് ഒരു വര്‍ഷത്തെ കാത്തിരിപ്പ്, അടുത്ത പൂരത്തിനായി.
Discussion about this post