Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തീപിടുത്തം തടയാന്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

by Punnyabhumi Desk
May 28, 2019, 05:34 pm IST
in കേരളം

തിരുവനന്തപുരം: കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടാകുന്നത് വ്യാപകമായ സാഹചര്യത്തില്‍ വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികള്‍, ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് അറിയിച്ചു. കെട്ടിടങ്ങളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. കേടായവ മാറ്റി സ്ഥാപിക്കണം. എര്‍ത്തിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാനായി എര്‍ത്ത് ഇലക്ട്രോഡിന് ചുറ്റും വെള്ളം ഒഴിക്കുക. എര്‍ത്ത് കമ്പിയില്‍ പൊട്ടലുകളോ ലൂസ് കോണ്ടാക്ടോ ഇല്ലെന്ന് ഉറപ്പുവരുത്തണം.
വൈദ്യുത ജോലികള്‍ സ്വയം ചെയ്യരുത്. താത്കാലിക വയറിംഗ് ഒഴിവാക്കുക. ആവശ്യമുള്ളപക്ഷം പി.വി.സി പൈപ്പിനകത്തു കൂടി മാത്രം ചെയ്യുക. ഇതിനായി ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ സേവനം തേടണം. നിലവാരം കുറഞ്ഞ അലങ്കാര ദീപങ്ങള്‍, എല്‍.ഇ.ഡി, സി.എഫ്.എല്‍ വിളക്കുകള്‍ ഉപയോഗിക്കരുത്. ഇവ പൊട്ടിത്തെറിക്കാനും വൈദ്യുതാഘാതം, തീപിടുത്തം എന്നിവയ്ക്കും കാരണമാകും. നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ വൈദ്യുത നഷ്ടത്തിനും കാരണമാകും. വൈദ്യുത ഉപകരണങ്ങള്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മാത്രം വാങ്ങുക. ഇവയ്ക്ക് ഐ.എസ്.ഐ മുദ്രണമുണ്ടെന്ന് ഉറപ്പുവരുത്തണം. ഗുണനിലവാരം കുറഞ്ഞവ പെട്ടെന്ന് കേടാവുകയും ഇവ ഉപേക്ഷിക്കുമ്പോള്‍ പരിസ്ഥിതി മലിനീകരണമുണ്ടാവുകയും ചെയ്യും.

സ്വിച്ചുബോര്‍ഡുകളും പാനലുകളും തുറന്നിടരുത്. അകത്ത് കടക്കുന്ന ഇഴജന്തുക്കളോ മറ്റ് വസ്തുക്കളോ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും. കൂടാതെ സ്വിച്ച് ബോര്‍ഡ്, പാനല്‍ എന്നിവയ്ക്ക് മുകളില്‍ വിളക്ക്, മെഴുകുതിരി, ചന്ദനത്തിരി എന്നിവ കത്തിച്ചുവയ്ക്കരുത്. കട്ടികൂടിയ കമ്പികള്‍ ഫ്യൂസ് വയറുകളായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റി ആവശ്യമായ അളവിലുള്ള ഫ്യൂസുകള്‍ മാത്രം ഉപയോഗിക്കുക. തീപിടുത്തമുണ്ടായാല്‍ ആദ്യം തന്നെ കെട്ടിടത്തിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിക്കണം. ഇതിനായി കെട്ടിടത്തിലെ പ്രധാന സ്വിച്ച് എവിടെയാണെന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും ബന്ധപ്പെട്ടവരെ പരിശീലിപ്പിച്ചിരിക്കണം. സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ഇതില്‍ നിന്നുള്ള വൈദ്യുതബന്ധം വിച്ഛേദിക്കാന്‍ മറക്കരുത്.

അടിയന്തര അവസരങ്ങളില്‍ പുറത്തേക്ക് പോകേണ്ട വഴി അടയാളപ്പെടുത്തിവയ്ക്കുന്നതോടൊപ്പം ഇത് സുഗമമായി പരിരക്ഷിക്കുകയും ചെയ്യണം. വൈദ്യുത സ്വിച്ച് ബോര്‍ഡുകള്‍ക്ക് മുന്നില്‍ സാധനസാമഗ്രികള്‍ കൂട്ടിയിട്ട് വഴി തടസ്സപ്പെടുത്തരുത്. ഒരു പ്ലഗ് സോക്കറ്റില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. ഓരോ ദിവസവും സ്ഥാപനം അടയ്ക്കുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. അല്ലെങ്കില്‍ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

ഇന്‍വെര്‍ട്ടര്‍/ യു.പി.എസ്/ സോളാര്‍ എന്നിവയുടെ ബാറ്ററികളില്‍ ആവശ്യമായ വെള്ളം നിറയ്ക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ബാറ്ററിക്ക് ചുറ്റും ആവശ്യമായ വായു സഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുക. ഇവയ്ക്ക് സമീപം തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തുക.

ഫയര്‍ പമ്പുകള്‍, അവയുടെ സ്വിച്ചുകള്‍, ഫയര്‍ അലാറം എന്നിവ പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുക. ബന്ധപ്പെട്ടവര്‍ക്ക് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നല്‍കണം. ആവശ്യമായ അഗ്‌നിശമനകങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം. ബന്ധപ്പെട്ടവര്‍ക്ക് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നല്‍കണം. ഗ്യാസ് സിലിണ്ടറുകള്‍, ഡീസല്‍ എന്നിവ സ്വിച്ച് ബോര്‍ഡ്, പാനല്‍ എന്നിവയ്ക്കരികില്‍ സൂക്ഷിക്കരുത്. വ്യാവസായിക സ്ഥാപനങ്ങളിലെ ബോയിലറിനടുത്ത് തീപിടിക്കുന്ന വസ്തുക്കള്‍ കൂട്ടിയിടരുത്. വൈദ്യുത പാനലുകള്‍, കേബിളുകള്‍, സ്വിച്ചുകള്‍ മുതലായവയ്ക്ക് സാധാരണയില്‍ കവിഞ്ഞ ചൂടുണ്ടായാല്‍ ഇവ ശരിയാക്കാനുള്ള നടപടി സ്വീകരിക്കണം.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies