ചണ്ഡീഗഢ്: ഗോഡൗണുകളിലെ കെടുകാര്യസ്‌ഥത മൂലം പഞ്ചാബില്‍ 24,000 മെട്രിക്‌ടണ് ഗോതമ്പ് നശിച്ചതായി റിപ്പോര്‍ട്ട്. പൊതുവിതരണ ശൃംഖലയെ ശക്‌തിപ്പെടുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരുന്നതിനിടയിലാണ് ഇത്രയും ധാന്യം നശിച്ചത്.ഭട്ടിന്‍ഡയിലെ രാംപുര ഫുലില്‍ 2008-09 ല്‍ സംഭരിച്ച 7600 ടണ്ണും 2007-08 ല്‍ സംഭരിച്ച 5,245 ടണ്ണും തരന്‍തരനിലെ ഛാബലില്‍ 2006-07 ല്‍ സംഭരിച്ച 5867 ടണ്ണും മറ്റൊരു 5215 ടണ്‍ ഗോതമ്പുമാണ് നശിച്ചത്. വളരെ മോശപ്പെട്ട സാഹചര്യങ്ങളും ഒച്ചിഴയുന്ന വേഗത്തിലുള്ള ഭക്ഷ്യനീക്കവും സംഭരണ പരിമിതിയും ഇതിനുകാരണമായി.
പാബ് ധാന്യ സംഭരണ കോര്‍പറേഷനാണ് ധാന്യം സംഭരിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത ഈ ഗോതമ്പ് ഗോഡൗണുകളില്‍ നിന്നു മാറ്റാന്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ് കോര്‍പറേഷന്‍ ഇപ്പോള്‍. ഈ ഗോതമ്പ് കാലിത്തീറ്റയോ വളമോ ആക്കേണ്‌ടിവരുമെന്ന് കോര്‍പറേഷന്‍ വക്‌താവ് പറഞ്ഞു. കഴിഞ്ഞവര്‍ഷം മോശം സാഹചര്യങ്ങളില്‍ സൂക്ഷിച്ച ആറായിരം ടണ്‍ ഗോതമ്പ് ലേലത്തിലൂടെ സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നു.
പലയിടങ്ങളിലും തുറന്ന സ്‌ഥലങ്ങളില്‍ സൂക്ഷിച്ച ഗോതമ്പ് മഴയില്‍ കുതിരുകയായിരുന്നു. ഗോതമ്പ് സൂക്ഷിക്കാന്‍ മേല്‍ക്കൂരയുള്ള സംഭരണികള്‍ പഞ്ചാബില്‍ കുറവാണ്. കര്‍ഷകര്‍ തടികൊണ്‌ടു പ്ലാറ്റുഫോമുണ്‌ടാക്കി ടാര്‍പോളിന്‍ കൊണ്‌ടു മൂടുകയാണ് പതിവ്. ഇതുപലപ്പോഴും ധാന്യം നശിക്കാന്‍ കാരണമാകുന്നു.
രാജ്യത്തിന്റെ ഭക്ഷ്യക്കലവറയായ പഞ്ചാബില്‍ ഇപ്പോള്‍ 96 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് സംഭരിക്കാനാണു ശേഷിയുള്ളത്. 99 ലക്ഷം മെട്രിക്‌് ടണ്‍ ഗോതമ്പ് തുറന്നസ്‌ഥലങ്ങളിലാണ് സൂ ്‌്‌്‌ക്ഷിക്കുന്നത്. ഇതു കേന്ദ്രപൂളിലേക്കുള്ളതാണ്. എന്നാല്‍ നെല്ല്‌് അടച്ചുപൂട്ടിയ സംഭരണികളിലാണ് സൂക്ഷിക്കുന്നത്. 63 ലക്ഷം ടണ്‍ നെല്ല് ഇപ്പോള്‍ ഗോഡൗണുകളിലുണ്‌ട്.
Discussion about this post