തിരുവനന്തപുരം: ശാന്തിക്കാരുടെ ശമ്പളം പരിഷ്‌കരിച്ച ദേവസ്വം ബോര്‍ഡ് തീരുമാനത്തെ യോഗക്ഷേമസഭ സ്വാഗതം ചെയ്തു. യോഗക്ഷേമസഭയുടെ നിരന്തരമായ സമരത്തിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റുനടയിലും ദേവസ്വം ബോര്‍ഡ് ഓഫീസ് നടയിലും നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന പൂജാരിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് നടപ്പിലാക്കിയ അംഗീകാരം ലഭിക്കണമെന്നതാണ് സഭയുടെ ആവശ്യം.
സബ് ഗ്രൂപ്പ് ഓഫീസര്‍മാരുടെ ഗ്രേഡ്, മറ്റ് ആനുകൂല്യങ്ങള്‍ ഇവ നടപ്പിലാക്കുന്നതുവരെ സമരമാര്‍ഗവുമായി മുന്നോട്ടു പോകുമെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അറിയിച്ചു.
Discussion about this post