തിരുവനന്തപുരം: ലഹരിമാഫിയയുടെ വേരറുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് എക്സൈസ്, തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ലഹരിവ്യാപനം തടയാന്‍ സംസ്ഥാനസര്‍ക്കാരിന്റെ നടപടികള്‍ക്കു പുറമെ സമൂഹത്തിന്റെ തുടര്‍ച്ചയായ ഇടപെടല്‍കൂടി ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ലോക പുകയിലവിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ പല മാര്‍ഗങ്ങളിലൂടെ ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവരികയാണ്. എന്തു വൃത്തികെട്ട മാര്‍ഗങ്ങളിലൂടെയും പണം ഉണ്ടാക്കണമെന്ന ചിന്തയാണ് ഇതിനുപിന്നില്‍. ലഹരിവിതരണത്തിന് കൂട്ടുനില്‍ക്കുന്നവര്‍ ആരായാലും കര്‍ശനമായ നടപടിയെടുക്കുമെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം 18,000 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി പറഞ്ഞു. നിരോധനം കൊണ്ടുമാത്രം പുകയില ഉപയോഗം തടയാന്‍ കഴിയില്ല. വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും മുന്നിട്ടിറങ്ങേണ്ടതുണ്ട്. സംസ്ഥാനത്ത് വലിയതോതില്‍ പുകയില ഉപയോഗം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് പുകയിലവിരുദ്ധ സന്ദേശം നല്‍കി. വിമുക്തി പരസ്യചിത്രപ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്, വിമുക്തിമിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി.രാജീവ്, ഡോ. ഷിജു സ്റ്റാന്‍ലി എന്നിവരും സംസാരിച്ചു.
ദിനാചരണത്തോട് അനുബന്ധിച്ചു നടത്തിയ വിമുക്തി ഹസ്ര്വചിത്ര നിര്‍മാണമത്സരത്തില്‍ വിജയികളായ കോളേജുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. എറണാകുളം മാര്‍ ബസേലിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നിര്‍മിച്ച വിദ്യ എന്ന ചിത്രം ഒന്നാം സ്ഥാനം നേടി. കൊല്ലം അഞ്ചല്‍ സെന്‍്റ് ജോസഫ് നഴ്സിങ് സ്‌കൂള്‍, മൂവാറ്റുപുഴ നിര്‍മല കോളേജ് ഓഫ് ഫാര്‍മസി, കോതമംഗലം എം.എ കോളേജ് എന്നിവ രണ്ടാംസ്ഥാനവും മമ്പാട് എംഇഎസ് കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ കോളേജ്, പരിയാരം ഗവ.ആയുര്‍വേദ കോളേജ് എന്നിവര്‍ മൂന്നാംസ്ഥാനവും പങ്കിട്ടു.
Discussion about this post