Sunday, July 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് നമ്മുടെ നാട് മാറി -മുഖ്യമന്ത്രി

by Punnyabhumi Desk
Jun 11, 2019, 04:57 pm IST
in കേരളം

തിരുവനന്തപുരം: ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് നമ്മുടെ നാടിനു മാറ്റം വന്നിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നതതലങ്ങളിലെ അഴിമതി പൂര്‍ണമായും ഇല്ലാതായി എന്നത് നിസ്സാരകാര്യമല്ല. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനം എന്ന ദുഷ്പേര് മാറി അഴിമതി ഏറ്റവും കുറഞ്ഞ നാട് എന്ന പേര് നേടാന്‍ കഴിഞ്ഞു. ചില തലങ്ങളിലുള്ള അഴിമതിയും അതിവേഗം ഇല്ലാതാക്കും. കാരണം അഴിമതിക്കാര്‍ ആരും സംരക്ഷിക്കപ്പെടില്ല എന്ന നില വന്നിട്ടുണ്ട്. കേരളത്തിന്റെ ഈ മാറ്റം നാടിനുപുറത്തും തിരിച്ചറിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ ഭാവിവികസനത്തിന് ഇത്തരമൊരു അന്തരീക്ഷം ഉണ്ടാകേണ്ടത് പരമപ്രധാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

നമുക്കു വിവിധ രംഗങ്ങളില്‍ ഒന്നിച്ചുമുന്നേറണ്ടതുണ്ട്. എങ്കിലേ സര്‍വതലസ്പര്‍ശിയും സാമൂഹികനീതിയിലധിഷ്ഠിതവുമായ വികസനം എല്ലാവരിലും എത്തൂ. അതിന്റെ ഭാഗമായാണ് നാലു മിഷനുകള്‍ രൂപീകരിച്ചത്. മിഷനുകള്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ പൊതുവില്‍ ദൃശ്യമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ 3,48,000 കുട്ടികള്‍ മറ്റു വിദ്യാലയങ്ങളില്‍നിന്നു വന്നുചേര്‍ന്നു. ഒന്നാംക്ലാസ് മാറ്റി നിര്‍ത്തിയുള്ള കണക്കാണിത്. പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നാലാണ് മികവ് വര്‍ധിക്കുക എന്ന് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും നാടും മനസ്സിലാക്കിയതിനാലാണിത്. ആരോഗ്യരംഗത്ത് ആശുപത്രികളിലും മാറ്റം പ്രകടമാണ്. വെള്ളം ശുദ്ധിയാകേണ്ടതിനെപ്പറ്റി ജനങ്ങള്‍ ബോധവാന്‍മാരാണ്. കാര്‍ഷികരംഗത്ത് എല്ലാ വീട്ടിലും ചെറിയതോതിലെങ്കിലും പച്ചക്കറി കൃഷി ചെയ്യണമെന്ന അവബോധം വന്നുകഴിഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നല്ല പങ്ക് വഹിക്കുന്നുണ്ട്.

വ്യവസായങ്ങള്‍ വരുന്നില്ല എന്നതായിരുന്നു നേരത്തെയുള്ള പരാതി. അതിലും മാറ്റം കണ്ടുതുടങ്ങി. അതാണ് നിസ്സാന്‍, ഫ്യുജിത്സു, എയര്‍ബസ്സ്, ടോറസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഭീമന്‍മാര്‍ വന്നത്. ലോകത്തിലെ ഭീമന്‍ വ്യവസായികള്‍ ഇനിയും വരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട് ആരെയും കൊതിപ്പിക്കുന്ന നാടാണ്. ആ സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, പശ്ചാത്തലസൗകര്യവികസനത്തിനും വലിയ ഊന്നലാണ് നല്‍കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നാം പുനര്‍നിര്‍മിച്ചു. മലയോര ഹൈവേയും തീരദേശഹൈവേയും സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. അതിനുള്ള പണം നാം തന്നെ കണ്ടെത്തും. പതിനായിരം കോടിയാണ് ചെലവ്. കിഫ്ബിയാണ് അതിന്റെ ധനസ്രോതസ്സ്. കോവളം-ബേക്കല്‍ ജലപാത 2020-ല്‍ പൂര്‍ത്തിയാക്കും. ത്വരിതഗതിയില്‍ അതിന്റെ പ്രവര്‍ത്തനം നടക്കുകയാണ്. ഒന്നും നടക്കില്ലെന്നു കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ ഏതാനുംനാളുകള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യപ്പെടും. ഏതൊരു കാര്യത്തിലും കലവറയില്ലാത്ത പിന്തുണയാണ് ജനങ്ങള്‍ നല്‍കുന്നത്. നമുക്ക് ബലം നല്‍കുന്നത് നമ്മുടെ നാട് ജാതി, മതവ്യത്യാസമില്ലാത്ത മതനിരപേക്ഷതയുടെ വിളനിലമാണെന്നതാണ്. അതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരില്‍നിന്നുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യത്തിലെ സുതാര്യതയുടെ അനുപമമാതൃകയാണ് പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വാഗ്ദാനം ചെയ്തവയില്‍ എന്തു നീക്കുബാക്കിയുണ്ടെന്ന് ജനസമക്ഷം അറിയിക്കുന്നത് ജനാധിപത്യത്തിലെ പുതിയ കാല്‍വെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും പിന്തുണയും ശിരസാവഹിച്ച് ആ ഉത്തരവാദിത്തം നിറവേറ്റി പോരുന്ന സര്‍ക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാനും തുടങ്ങിയവ പൂര്‍ത്തിയാക്കാനുമായിരിക്കും സര്‍ക്കാരിന്റെ ഇനിയുള്ള ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, തുറമുഖ-പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മന്ത്രിമാരായ ഇ.പി. ജയരാജന്‍, ജി.സുധാകരന്‍, ഡോ.ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണന്‍, കെ.കെ. ശൈലജ ടീച്ചര്‍, എ.സി. മൊയ്തീന്‍, പി.തിലോത്തമന്‍, എം.എം. മണി, വി.എസ്.സുനില്‍കുമാര്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, ജെ. മേഴ്സിക്കുട്ടി അമ്മ, ഡോ. കെ.ടി. ജലീല്‍, കെ. രാജു, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് സെക്രട്ടറി പി. വേണുഗോപാല്‍, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ടി.വി. സുഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് കൃതജ്ഞത രേഖപ്പെടുത്തി.

തുടര്‍ന്ന് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ സോളിഡ് ബാന്റും ആട്ടം കലാസമിതിയും ചേര്‍ന്നുള്ള ഫ്യൂഷന്‍ സംഗീതവും നടന്നു. ചടങ്ങിനു മുമ്പ് കോട്ടണ്‍ഹില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആഭയുടെ വയലിന്‍ സംഗീതപ്രകടനവും അരങ്ങേറി.
മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ പ്രകടനപത്രികയില്‍ നല്‍കിയ 600 വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നതിന്റെ വിലയിരുത്തലാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്.
പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അനുബന്ധമായി ഇതില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നയങ്ങള്‍, പ്രളയാനന്തര പുനര്‍നിര്‍മാണം, അടിയന്തരസഹായങ്ങള്‍, കേരള പുനര്‍നിര്‍മാണ പദ്ധതി, ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം, വിഭവസമൃദ്ധിക്ക് കിഫ്ബി, മറ്റു പ്രധാന പദ്ധതികളും പ്രവര്‍ത്തനങ്ങളും, മികവിനു കിട്ടിയ അംഗീകാരങ്ങള്‍ തുടങ്ങിയവയും പ്രോഗ്രസ് റിപ്പോര്‍ട്ടിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്സൈറ്റിലും പ്രോഗ്രസ് റിപ്പോര്‍ട്ട് ലഭിക്കും.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies