കൊച്ചി: ഹയര്‍സെക്കന്‍ഡറി ഏകീകരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതിയുടെ നടപടി. ലയനം ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്നും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. യോഗ്യത ഇല്ലാത്തവര്‍ക്കു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിപ്പിക്കാനും പ്രിന്‍സിപ്പലാകാനും അവസരമൊരുക്കുന്ന നടപടിക്കാണു ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മനസിരുത്താതെ നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കതെന്നാണ് ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നാണ് കമ്മിറ്റിയുടെ ശിപാര്‍ശ. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കാനുമായിരുന്നു തീരുമാനം.
Discussion about this post